KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൈക്കൂലി കേസിൽ കൊക്കയാർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റിനെ പ്രോസിക്യുട്ട് ചെയ്യാൻ ഉത്തരവ്

മുണ്ടക്കയം : കൈക്കൂലി കേസിൽ കൊക്കയാർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റിനെ പ്രോസിക്യുട്ട് ചെയ്യാൻ ഉത്തരവ്. ”കൊക്കയാർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് കെ.എൽ ദാനിയേലിനെ പ്രോസിക്യുട്ട് ചെയ്യാൻ വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യുറോക്ക് ഗവർണറുടെ ഉത്തരവ് .

വെബ്ലി സ്വദേശി കൈപ്പൻപ്ലാക്കൽ മാർട്ടിൻ കുര്യൻ്റെ പക്കൽ നിന്നും ടാർപോളിൻ കുളം നിർമ്മാണ ഫണ്ടിന് സബ്സിസി ലഭിക്കുന്നതിന് ശുപാർശ കത്ത് നൽകുകയും അതിനായി പതിനായിരം രൂപ കൈകൂലി വാങ്ങുകയും ചെയ്ത കേസിൽ ഇടുക്കി വിജിലൻസ് എടുത്ത കേസിലാണ് നടപടി. 11.07.2022 ന് രാവിലെ 11.45 ന് വൈസ് പ്രസിഡൻ്റും 12-ാം വാർഡ് വാർഡ് മെമ്പറുമായിരുന്ന ദാനിയൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൊക്കയാർ പഞ്ചായത്ത് കെട്ടിടത്തിലെ വൈസ് പ്രസിഡൻ്റ് ഓഫീസ് ക്യാബിനിൽ വച്ച് പരാതിക്കാരനിൽ നിന്ന് പതിനായിരം രൂപ കൈക്കൂലിയായി വാങ്ങി പരാതിക്കാരന് ശിപാർശ കത്ത് നൽകി. ഇടുക്കി വിജിലൻസ് ആൻറ് ആൻ്റി കറപ്ഷൻ ബ്യുറോ ഇദേഹത്തെ പിടികൂടുകയും ചെയ്തിരുന്നു ഈ കേസിലാണ് ഇദേഹത്തെ പ്രോസിക്യൂട്ട് ചെയ്യുവാൻ വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യുറോ അന്വേഷണ പരിധിയിൽ വരുന്ന കേസിൽ ഗവർണ്ണറുടെ ഉത്തരവ് ലഭിച്ചത്.

error: Content is protected !!