KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇളംകാട് – വല്യന്ത പാലത്തിന് പുതിയ സമരമുഖം തുറന്ന് ബി.ജെ.പി

മുണ്ടക്കയം : ഇളംകാട് -വല്യന്ത പാലത്തിന് പുതിയ സമരമുഖം തുറന്ന് ബിജെപി കൂട്ടിക്കൽ പഞ്ചായത്ത് കമ്മിറ്റി. പ്രളയത്തിനുശേഷം ഇളങ്കാട് പാലത്തിനുവേണ്ടി ഒരു നാടുമുഴുവൻ ഒന്നിച്ചിട്ടും തിരിഞ്ഞു നോക്കാത്ത അധികാരികൾ പുതിയ പാലം എന്ന ഉറപ്പിന്മേൽ പഴയ പാലം പൂർണമായി പൊളിച്ചു നീക്കി. എന്നാൽ ലോകസഭാ ഇലക്ഷൻ കഴിഞ്ഞതോടെ ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞു കൊണ്ട് പാലം പണി നിർത്തിവച്ച് ജനങ്ങളെ കബളിപ്പിച്ചതിനെതിരെയും, ഇതുമൂലം പ്രദേശവാസികൾക്ക് ഉണ്ടാകുന്ന നിരവധി ബുദ്ധിമുട്ടുകൾക്ക് എതിരെയും ഇളംകാട് നിവാസികളോടുള്ള അധികൃതരുടെ അവഗണനയ്ക്കെതിരെയും ബി.ജെ.പി ഏരിയ പ്രസിഡന്റ് സൈജു താളുങ്കലിന്റെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം ആരംഭിച്ചു.

ബിജെപി നേതാക്കളായ മജേഷ് പി.എം,സണ്ണി കദളിക്കാട്ടിൽ, ബിനു കെ.സി, പ്രമോദ്, സണ്ണി പാറടി, രാജു താളുങ്കൽ, ഷീല രാജേന്ദ്രൻ, ലളിതാ പുഷ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!