KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്കൂട്ടർ യാത്രക്കാരിക്ക് ബസ് തട്ടി പരുക്ക്

കാഞ്ഞിരപ്പള്ളി ∙ സ്വകാര്യ ബസ് സ്കൂട്ടറിൽ തട്ടി നിയന്ത്രണം വിട്ടു മറിഞ്ഞു ബസിനടിയിലേക്കു വീണ് സ്കൂട്ടർ യാത്രക്കാരിക്കു ഗുരുതര പരുക്കേറ്റു. കൂവപ്പള്ളി കൊടക്കാട്ടുപറമ്പിൽ ഷെഫീന ഷെഫീക്കിനാണു (31) പരുക്കേറ്റത്. ഇന്നലെ രാവിലെ 9നു ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനു സമീപത്തായിരുന്നു അപകടം. ഇരുവാഹനങ്ങളും കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു പോകുകയായിരുന്നു. ബസിന്റെ പിൻഭാഗം തട്ടിയാണു സ്കൂട്ടർ മറിഞ്ഞത്.

ഉടൻ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ ഷെഫീനയെ ജനറൽ ആശുപത്രിയിലെത്തിച്ചു.
ഇവിടെ പ്രാഥമികചികിത്സ നൽകിയ ശേഷം ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!