യൂത്ത് ഫ്രണ്ട് (എം) പഠനോപകരണങ്ങൾ നൽകി.

എരുമേലി : കേരള കോൺഗ്രസ്‌ ലീഡർ കെ എം മാണിയുടെ ഓർമക്കായി യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സ്കൂളുകളിൽ പഠനോപകരണങ്ങൾ നൽകുന്നതിന്റെ ഭാഗമായി എരുമേലിയിൽ വിവിധ സ്ഥലങ്ങളിൽ പൊതു വിദ്യാലയങ്ങളിൽ വിതരണം ആരംഭിച്ചു.

നെടുംകാവുവയൽ ഗവ. എൽ പി സ്കൂളിൽ യൂത്ത് ഫ്രണ്ട് എം സംസ്ഥാന സെക്രട്ടറി മിഥുലാജ് മുഹമ്മദ്‌ പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മിസ്ട്രസ് ലളിത, നേതാക്കളായ അൻസാരി നദീം, പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ് അരുൺ കുമാർ, ഫൈസൽ, ഷിജോ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!