KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോടു അപമര്യാദ കാണിച്ച യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി ∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോടു ലൈംഗികച്ചുവയോടെ ആംഗ്യം കാണിച്ചെന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി വണ്ടൻപതാൽ ഭാഗത്ത് വെള്ളുപ്പറമ്പിൽ വീട്ടിൽ ഷഹീർ (41) എന്നയാളെയാണു അറസ്റ്റ് ചെയ്തത്.

ഇയാൾ ഇയാൾ കഴിഞ്ഞ ദിവസം സ്കൂൾ വിട്ടു വീട്ടിലേക്കു പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ നേരെ ലൈംഗികച്ചുവയുള്ള ആംഗ്യം കാണിക്കുകയും കുട്ടിയെ പിന്തുടരുകയുമായിരുന്നുവെന്നു പൊലീസ് അറിയിച്ചു.

പരാതിയെ തുടർന്നു കേസ് റജിസ്റ്റർ ചെയ്ത് എസ്എച്ച്ഒ ഫൈസലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

error: Content is protected !!