ഇൻസ്പെയർ ബാച്ച് ഉദ്ഘാടനവും അവാർഡ് ദാനവും

മണിമല ∙ സെന്റ് ജോർജ് ഹൈസ്കൂൾ, എക്സിക്യൂട്ടീവ് ക്ലബ് എന്നിവ ചേർന്നു നടത്തുന്ന ഇൻസ്പെയർ ബാച്ച് ഉദ്ഘാടനവും അവാർഡ് ദാനവും ഡിഇഒ ഇ.ടി.രാകേഷ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ ഫാ.മാത്യു താന്നിയത്ത് അധ്യക്ഷത വഹിച്ചു. ഡോ.ബിനു കണ്ണന്താനം പ്രഭാഷണം നടത്തി. 2–ാം ബാച്ചിലെ 5 മികച്ച വിദ്യാർഥികൾക്കു 10,000 രൂപ കാഷ് അവാർഡ് നൽകി.

ടി.ടി.ആന്റണി, എം.കെ.തോമസ്, ഡോ.ഗംഗാദത്തൻ നായർ, ജി ഗോപാലകൃഷ്ണപിള്ള, പിടിഎ പ്രസിഡന്റ് ജോമോൻ മണിമല, ഹെഡ്മിസ്ട്രസ് പി.എസ്.മിനിമോൾ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!