KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഡ്യൂട്ടിയ്ക്കിടെ കെ എസ് ആർ ടി സി ഡ്രൈവർ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീണു മരിച്ചു

എരുമേലി : ജോലിയ്ക്കിടെ എരുമേലി കൊരട്ടി സ്വദേശിയായ കെ എസ് ആർ ടി സി ഡ്രൈവർ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീണു മരിച്ചു. പാലായിൽ നിന്നും സുൽത്താൻ ബത്തേരിക്കു സർവ്വീസ് പോകാൻ തയ്യാറായ ബസ്സിന്റെ ഡ്രൈവർ പി കെ ബിജു (54) വാണ് മരിച്ചത്. രാവിലെ പാലാ ഡിപ്പോയിൽ എത്തി, ഇന്നത്തെ ജോലിക്കുള്ള ഡ്യൂട്ടി കാർഡ് കൈപ്പറ്റിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്നു കുഴഞ്ഞു വീഴുകയുമായിരുന്നു.

ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെ എസ് ആർ ടി സി പാലാ ഡിപ്പോയിലെ താത്ക്കാലിക ജീവനക്കാരനായിരുന്നു ബിജു.
സംസക്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് അമ്പല വളവ് ഭാഗത്തുള്ള വീട്ടുവളപ്പിൽ.

error: Content is protected !!