KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

“ഫാദേഴ്‌സ് ഡേ” ദിനത്തിൽ മകന്റെ പിറകിൽ ബൈക്കിൽ ഇരുന്ന്‌ യാത്ര ചെയ്ത പിതാവ് ബൈക്കപടത്തിൽ മരിച്ചു

മുണ്ടക്കയം : മകന്റെ പിറകിൽ ബൈക്കിൽ ഇരുന്ന്‌ യാത്ര ചെയ്ത പിതാവ് ബൈക്കും എതിരെവന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദാരുണമായി പരിക്കേറ്റ്‌ മരണമടഞ്ഞു .
ദേശിയ പാതയിൽ പെരുവന്താനം അമലഗിരിയിൽ വച്ചാണ് അപകടം ഉണ്ടയത്. മകൻ ഓടിച്ച ബൈക്കിന്റ് പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന കറുകച്ചാൽ ഉദയംകുഴി വീട്ടിൽ ജോസ് (58) ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചു വീഴുകയും , റോഡരികിലെ ബാരിക്കേഡിൽ തലയടിച്ചു ഗുരുതരമായി പരിക്കേറ്റു മരണമടയുകയും ചെയ്തു. ബൈക്ക് ഓടിച്ച മകൻ ജോയലിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു,

കട്ടപ്പനയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് ബൈക്കിൽ തിരികെ വരുന്ന വഴിയിൽ, എതിരെ വന്ന ശബരിമല തീർത്ഥാടനം കഴിഞ്ഞു മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച കാറുമായാണ് കൂട്ടിയിടിച്ചത് .

error: Content is protected !!