KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കുന്നുംഭാഗം – പാലക്കയം റോഡ് പൂർത്തിയാക്കണം: ബിജെപി

പൊൻകുന്നം ∙ കുന്നുംഭാഗം – പാലക്കയം റോഡ് പണി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ആറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി. 2019 – 20 വർഷത്തിൽ പിഎംജിഎസ്‌വൈ ഫണ്ട് അനുവദിച്ച് ടെൻഡർ നടപടിയായ റോഡ് വർഷങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തീകരിച്ചില്ലെന്നു സമരക്കാർ ആരോപിച്ചു. ഇതുവഴി വാഹന ഗതാഗതവും കാൽനടയാത്രയും ദുഷ്കരമായി.റോഡിന്റെ പലയിടങ്ങളിലും ബൈക്ക് യാത്രക്കാർ അപകടത്തിൽപെടുന്നത് പതിവായി. റോഡ് പണി ഉടൻ പൂർത്തീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കാനും തീരുമാനിച്ചു. ഗ്രാമദീപം കവലയിൽ നടത്തിയ സമരം ബിജെപി സംസ്ഥാന കൗൺസിൽ അംഗം കെ.ജി.കണ്ണൻ ഉദ്ഘാടനം ചെയ്തു.

error: Content is protected !!