എരുമേലിയിൽ കടകളിൽ പരിശോധന
എരുമേലി ∙ പഞ്ചായത്തിൽ ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്ക രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കടകളിൽ പരിശോധന നടത്തി. മാലിന്യ നിർമാർജനവും ശുചിത്വ സംവിധാനങ്ങളും പാലിക്കാതെ പ്രവർത്തിച്ച 6 ഹോട്ടലുകളിൽ നിന്നു ജല സാംപിളുകൾ ശേഖരിച്ചു പത്തനംതിട്ട പബ്ലിക് ഹെൽത്ത് ലാബിലേക്കു പരിശോധനയ്ക്ക് അയച്ചു. ജീവനക്കാർക്കു ഹെൽത്ത് കാർഡ് ഇല്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കു താക്കീത് നൽകി. ആയിരക്കണക്കിന് അയ്യപ്പഭക്തർ എത്തിച്ചേരുന്നയിടങ്ങളിൽ ഭക്ഷണസാധനങ്ങളുടെ വിതരണവും കൈകാര്യവും ചെയ്യുന്ന കടകളിലാണു പരിശോധന നടത്തിയത്.