KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ ആറ്റിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിക്ക് സമീപം ആറ്റിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്‌ച രാവിലെ ഒമ്പതിനാണ് നാട്ടുകാർ ആറ്റിൽ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ടത്. വിജയൻ എന്നയാളാണ് മരിച്ചതെന്ന് നാട്ടുകാർ പറയുന്നു.

കാഞ്ഞിരപ്പള്ളി പ്രദേശത്ത് വർഷങ്ങലായി കൂലി വേലകൾ ചെയ്തു വരികയായിരുന്നു വിജയൻ. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു.

error: Content is protected !!