ജീവിതശൈലി രോഗനിർണയ ക്യാമ്പ് നടത്തി
പൊൻകുന്നം:കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കായി ജീവിതശൈലി രോഗനിർണയ ക്യാമ്പും ബോധവൽക്കരണ പരിപാടിയും നടത്തി. സർക്കാർ ചീഫ് .വിപ്പ്.ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു.
ചിറക്കടവ് വില്ലേജ് ഓഫീസർ ടി.ഹാരിസ്, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യു,ഇടയിരിക്കപ്പുഴ സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ കെ.അനിൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാജി മാത്യു, നിയാസ്.പി.ജബ്ബാർ, എൻ.എ.അഭിലാഷ്, ടി.ആർ.രഞ്ജു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മിനിസ്റ്റേഷനിലെ ജീവനക്കാർക്ക് വേണ്ടി മാസത്തിലെ ആദ്യവാരത്തിൽ തുടർന്നും എല്ലാ മാസവും ക്യാമ്പ് നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു