KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോൺഗ്രസ് വഞ്ചനാദിനം ആചരിച്ചു

കൂട്ടിക്കൽ : വയനാട് ദുരിതാശ്വാസ ഫണ്ട് തിരിമറി വിഷയത്തിലും പരിസ്ഥിതി ലോല മേഖലയിൽ കൂട്ടിക്കൽ വില്ലേജിനെ പുതിയതായി ഉൾപ്പെടുത്തിയതിലും പ്രതിഷേധിച്ച് കോൺഗ്രസ് കൂട്ടിക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൂട്ടിക്കൽ ടൗണിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് ജിജോ കാരയ്ക്കാട്ട് അധ്യക്ഷത വഹിച്ചു, കെ.എൻ വിനോദ്, ജേക്കബ് ചാക്കോ, വി.എം ജോസഫ്, കെ.ആർ രാജി, ജോസ് ഇടമന, സി.സി ജോയ്, നൗഷാദ് ഓലിക്കപ്പാറ, റെജി വാര്യാമറ്റം, നെബിൻ കെ തോമസ്, പി.എസ്.ശശി, രവി കോളാശേരി, സോമൻ മാലിയിൽ, കെ.കെ സുരേന്ദ്രൻ, രവീന്ദ്രൻ, പി.പി.ഷംസുദീൻ എന്നിവർ പ്രസംഗിച്ചു

error: Content is protected !!