KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മെഡിക്കൽ ക്ലബ്ബിന്റെ . നേതൃത്വത്തിൽ ഹിദായത്തുൽ ഇസ്ലാം അറബിക് കോളേജിൽ വെച്ച് പ്രശസ്ത ക്യാൻസർ വിദഗ്ദ്ധൻ ഡോ. വി പി ഗംഗാധരൻ ക്യാൻസറിനെ എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. ക്ലാസ്സിൽ 400ഓളം പേർ പങ്കെടുത്തു കെഎംസി പ്രസിഡന്റ്‌ ഷംസുദീൻ തോട്ടത്തിൽ അധ്യക്ഷനായി .കാഞ്ഞിരപ്പള്ളി നൈനാർ പളളി സെൻട്രൽ ൽ ജമാഅത്ത് ചീഫ് ഇമാം ഷിഫാർ മൗലവി യോഗം ഉദ്‌ഘാടനം ചെയ്തു . ഡോക്ടർക്കു കെഎംസി 80ആമത് അവാർഡ് നൽകി ആദരിച്ചു.
റഫീഖ് ഇസ്മായിൽ. ടിഹാന ബഷീർ, ഷിബിലി കറന്റ്‌സ് , ഷെമീൻ ഫൈസൽ , കമറുദീൻ തോട്ടത്തിൽ ,ഷഹീർ ലത്തീഫ് , അനൂപ് ലത്തീഫ് , മുഹമ്മദ്‌ ജാ , സി എസ് ഇല്യാസ് ,അൻസാരി വാവേർ ,ഷൈജുദ്ദീൻ കളരിക്കൽ എന്നിവർ സംസാരിച്ചു.

error: Content is protected !!