KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എക്‌സ് സര്‍വീസ്‌മെന്‍ കുടുംബസംഗമം നടത്തി

ഇളങ്ങുളം: നാഷണല്‍ എക്‌സ് സര്‍വീസ്‌മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഇളങ്ങുളം യൂണിറ്റിന്റെ കുടുംബസംഗമം അഖിലേന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറി എ.ആര്‍.വിജയന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എന്‍.ജി.പുരുഷോത്തമന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികരായ രാമചന്ദ്രനാഥ്, ജയകുമാര്‍, അഗസ്റ്റിന്‍ പി.ജോസഫ് എന്നിവരെ എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട് ആദരിച്ചു. 80 വയസ് പുന്നിട്ട ന സീനിയര്‍ വൈസ്പ്രസിഡന്റ് ബി.ചന്ദ്രശേഖരന്‍ നായര്‍, ഫാമിലി അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ് ടി.കെ.പദ്മകുമാരി, ജില്ലാട്രഷറര്‍ ജോസ് പടിയറ, താലൂക്ക് സെക്രട്ടറി ഇ.ജി.പ്രകാശ്, വി.കെ.ഉണ്ണികൃഷ്ണന്‍ നായര്‍, സിബി ജോസഫ്, കെ.ജെ.സെബാസ്റ്റ്യന്‍, എം.എ.ഗോപാലകൃഷ്ണന്‍, ശ്രീധരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!