KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അൻവർ വിവാദം : സിപിഐ എം പ്രതിഷേധ പ്രകടനവും യോഗവും നടത്തി

കാഞ്ഞിരപ്പള്ളി : നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ സിപിഐ എം വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.കുരിശുകവലയിൻ നിന്നുമാരംഭിച്ച പ്രകടനം ബസ് സ്റ്റാൻഡ് ജംഗ്ഷൻ വഴി കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം ഏരിയാ സെക്രട്ടറി കെ രാജേഷ് ഉദ്‌ഘാടനം ചെയ്തു. ഷമീം അഹമ്മദ്, തങ്കമ്മ ജോർജ്കുട്ടി, പി കെ നസീർ, വി പി ഇബ്രാഹിം, വി പി ഇസ്മായിൽ, ടി കെ ജയൻ എന്നിവർ സംസാരിച്ചു.

error: Content is protected !!