KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി.പി.റോഡിൽ രണ്ട് അപകടങ്ങൾ ; ആംബുലൻസ് മഴയത്ത് റോഡിൽ തെന്നിമറിഞ്ഞു..

പൊൻകുന്നം: പി.പി.റോഡിൽ വെള്ളിയാഴ്ച രണ്ട് അപകടങ്ങളാണ് നടന്നത് . ആർക്കും വലിയ പരിക്കില്ല. പൊൻകുന്നത്ത് രോഗിയെ ഇറക്കിയതിന് ശേഷം മടങ്ങുകയായിരുന്ന ആംബുലൻസ് വഞ്ചിമല കവലയ്ക്കുസമീപം മഴസമയത്ത് റോഡിൽ തെന്നിമറിഞ്ഞു. ഡ്രൈവർ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു.

പൊൻകുന്നം ടൗണിനു സമീപം എസ്എൻഡിപി കവാടത്തിനടുത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ പിന്നിൽ പിക്കപ് വാനിടിച്ചു. ഇടിയുടെ ആഘാതത്തിൽ നിരങ്ങി നീങ്ങിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണു നിന്നത്. ഇന്നലെ രാവിലെ 10.30നായിരുന്നു അപകടം. പിക്കപ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.

error: Content is protected !!