KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിഴിക്കിത്തോട്ടിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ ദാരുണമായി മരണപെട്ടു

കാഞ്ഞിരപ്പള്ളി : വിഴിക്കിത്തോട്ടിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ എഞ്ചിനീറിങ് കോളേജ് വിദ്യാർത്ഥി ദാരുണമായി മരണപെട്ടു . പൊൻകുന്നം- വിഴിക്കത്തോട്- എരുമേലി റോഡിൽ പരുന്തുംമല പെട്രോൾ പമ്പിന് സമീപത്തു വച്ച് ശനിയാഴ്ച വൈകുന്നേരം ഏഴരയോടെയായിരുന്നു അപകടം നടന്നത്.

ആനക്കല്ല് മൂന്നാം മൈൽ സ്വദേശിയും വിഴിക്കത്തോട്ടിൽ വാടകയ്ക്കു താമസിക്കുന്ന മരങ്കൊള്ളിൽ പ്രകാശിന്റെയും ബിന്ദുവിന്റെയും മകനു മായ അകലക്കുന്നം മറ്റക്കര ടോംസ് എൻജിനീയറിങ് കോളജിലെ ഓട്ടമൊബീൽ എൻജിനീയറിങ് വിദ്യാർഥി നന്ദു പ്രകാശ് (19) ആണ് മരിച്ചത്

ഒരേ ദിശയിൽ പോയ ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനടിയിയിൽ പെടുകയായിരുന്നു.
ബസിന്റെ ചക്രങ്ങൾ നന്ദുവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി തൽക്ഷണം മരിച്ചതായി പൊലീ സ് അറിയിച്ചു. മൃതദേഹം ജനറൽ ആശുപ്രതിയിൽ. സഹോദരങ്ങൾ: അനന്തു, അശ്വതി.

error: Content is protected !!