KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ടാക്സി ഡ്രൈവർ റോഡിൽ മരിച്ച നിലയിൽ ; അന്വേഷണം ആവശ്യപ്പെട്ട് മാതാവ് പോലീസിൽ പരാതി നൽകി

എരുമേലി : എരുമേലി പിൽഗ്രിം അമിനിറ്റി സെന്ററിലെ റോഡിൽ വീണ് കിടന്ന നിലയിൽ കണ്ടെത്തിയ കിടന്ന് ടാക്സി ഡ്രൈവർ മരിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് പോലീസിൽ പരാതി നൽകി. എരുമേലി കാരിത്തോട് ചെങ്കോട്ടയിൽ പരേതനായ സാമുവെലിന്റെയും മോളിയുടെയും മകൻ സ്റ്റാൻലി (40)യെയാണ് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം എരുമേലി കൊരട്ടി കെടിഡിസി വിശ്രമ കേന്ദ്രത്തിലെ റോഡിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പിന്നീട് സംസ്‌ക്കരിക്കും.

എരുമേലി ടൗണിൽ ടാക്സി ഡ്രൈവറായിരുന്നു സ്റ്റാൻലി. ഭാര്യ – ശാലിനി.

error: Content is protected !!