കണമല റോഡിൽ ചെളി നിറഞ്ഞു; അപകട സാധ്യത
കണമല : പ്രധാന ശബരിമല പാത കടന്നുപോകുന്ന അപകടകരമായ കണമല ഇറക്കത്തിലും ജങ്ഷനിലും റോഡിൽ ചെളി നിറഞ്ഞ നിലയിൽ. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ ഒഴുകി വന്ന ചെളിയും മണ്ണും റോഡിൽ നിറയുകയായിരുന്നു. റോഡിന്റെ വശങ്ങളിൽ ജലവിതരണ കുഴലുകൾ സ്ഥാപിച്ചതിന്റെ ഭാഗമായി കുഴിയെടുത്തതിലെ മണ്ണും ചെളിയുമാണ് മഴയിൽ ഒഴുകിവന്നത്. അപകട സാധ്യത ഒഴിവാക്കുന്നതിനുള്ള പരിഹാര നടപടികൾ ദേശീയ പാത അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
