ട്രംപിന്റെ കോലം കത്തിച്ച് സിപിഐ (എം) പ്രതിഷേധം
പൊൻകുന്നം: അമേരിക്കയുടെ താരിഫ് സമ്മർദ്ദത്തിന് രാജ്യം വഴങ്ങരുതെന്നാവശ്യപ്പെട്ട് സിപിഐ (എം) പൊൻകുന്നത്ത് പ്രതിഷേധയോഗം നടത്തി. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ കോലം കത്തിച്ചു. സിപിഎം ജില്ലാകമ്മിറ്റിയംഗം അഡ്വ.ഗിരീഷ് എസ്.നായർ ഉദ്ഘാടനം ചെയ്തു. ഐ.എസ്.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ചെറുവള്ളിയിൽ നടന്ന പ്രതിഷേധയോഗം ഏരിയ കമ്മിറ്റിയംഗം എൻ.കെ.സുധാകരൻനായർ ഉദ്ഘാടനം ചെയ്തു. ലോക്കൽസെക്രട്ടറി ബി.സുനിൽ അധ്യക്ഷത വഹിച്ചു.
എലിക്കുളത്ത് നടത്തിയ പ്രതിഷേധം ഏരിയസെക്രട്ടറി വി.ജി.ലാൽ ഉദ്ഘാടനം ചെയ്തു. എസ്.ഷാജി അധ്യക്ഷത വഹിച്ചു. കെ.സേതുനാഥ്, അഡ്വ.ഡി.ബൈജു, ബി.ഗൗതം, കെ.സി.സോണി, കെ.കെ.സന്തോഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
