KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ദ്വിശതാബ്ദി ആഘോഷം സമാപിച്ചു.

കാഞ്ഞിരപ്പള്ളി : വിശ്വാസം ജീവിതത്തിന്റെ താളക്രമമാണെന്നും വിശ്വാസമാർഗത്തിൽ ചലിക്കുന്നവരാണ് ക്രിസ്ത്യാനികളെന്നും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. സെന്റ് ഡൊമിനിക്‌സ് കത്തീഡ്രൽ പള്ളി ദ്വിശതാബ്ദി ആഘോഷ സമാപനം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നമുക്ക് ലഭിച്ചിരിക്കുന്ന പ്രാർഥനാ പൈതൃകം നഷ്ടപ്പെടുത്തരുത്. കൂടുതൽ മിഷനറിമാരെ സംഭാവനചെയ്യാനും സിറോ മലബാർ സഭയ്ക്കായെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തി.

ഭരണഘടന അനുവദിച്ചിട്ടുള്ള അടിസ്ഥാന സ്വാതന്ത്ര്യത്തിനുമേലു ള്ള കടന്നുകയറ്റമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പറ ഞ്ഞു. ക്രൈസ്തവ സമൂഹത്തെ ചേർത്തുപിടിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കുണ്ട്. ഭാരതത്തിന്റെ അഭിവാജ്യഘടകമായ ക്രൈസ്തവ സമൂഹം എവിടെനിന്നും വന്നുകയറിയവരല്ല. ഒന്നാം നൂറ്റാണ്ടുമുതൽ ഇവിടെയുള്ള സമൂഹമാണ്. വർഗീയ വിഷം തുപ്പുന്ന സംഘടനകളെ നിയന്ത്രിക്കണമെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.

ഇന്ത്യ തിളങ്ങുന്നുവെന്നുപറയുമ്പോൾ ഉള്ളിന്റെ ഉള്ളിലേക്കു കയറി നോക്കിയാൽ അത്ര തിളക്കമൊന്നുമില്ലെന്നും ഇന്ത്യയെ തിളക്കമുള്ളതാക്കാൻ പരിശ്രമിക്കുന്ന സമൂഹമാണ് ക്രൈസ്തവരെന്നും ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ പറഞ്ഞു. സഭയുടെ സാന്നിധ്യമുള്ളിടത്തെല്ലാം പള്ളിയും പള്ളിക്കൂടവും ആതുരാലയങ്ങളും കാരുണ്യഭവനങ്ങളും ആരംഭിച്ച് സമൂഹത്തിന്റെ വളർച്ചയ്ക്കായുള്ള ദൗത്യം സഭ നിറവേറ്റുന്നു.

കഴിഞ്ഞദിവസം അരു ണാചൽപ്രദേശിൽ വൈദി കൻ പനിബാധിച്ചു മരിച്ച ഗ്രാമത്തിൽനിന്ന് ആശുപത്രിയിലെത്താൻ കുറഞ്ഞത് 16 കിലോമീറ്റർ കാൽനടയായി പോകണം . സഭയുള്ള സ്ഥലങ്ങളിൽ പള്ളിക്കൂടവും ആതുരാലയങ്ങളും കാരുണ്യസ്ഥാപനങ്ങളുമുണ്ടെന്ന് കോവിഡ് കാലത്ത് ഉത്തർപ്രദേശിലെ നദികളിലൂടെ മൃതദേഹം ഒഴുകിയ സാഹചര്യം ചൂണ്ടിക്കാട്ടി മാർ തോമസ് തറയിൽ പറഞ്ഞു.

കത്തീഡ്രൽ വികാരി ഫാ. കുര്യൻ താമരശ്ശേരി, മുൻ വികാരി ഫാ. വർഗീസ് പരിന്തരിക്കൽ, ഫാ. ബേബി മുള്ളൂർപ്പറമ്പിൽ, സിഎംസി കോൺ വന്റ്റ് സുപ്പീരിയർ സിസ്റ്റർ മെർളി, മാതൃവേദി പ്രതിനിധി മെറീന ടോമി കാവുങ്കൽ, സൺഡേ സ്‌കൂൾ പ്രതിനിധി ജോസഫ് മാത്യു പതിപ്പ്ള്ളി, എസ്എംവൈഎം പ്രതിനിധി ഷോൺ മുണ്ടാട്ടുചുണ്ടയിൽ,.ജനറൽ കൺവിനർ സെബാസ്റ്റ്യൻ ജോസ് എള്ളുക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

ചങ്ങനാശ്ശേരി അതിരൂപതാധ്യ ക്ഷൻ മാർ തോമസ് തറയിൽ കുർബാനയർപ്പിച്ചു. ഇടവകാംഗങ്ങളായ ഇരുന്നൂറുപേർ ചേർന്ന് ജൂബിലി ഗാനം ആലപിച്ചു.

error: Content is protected !!