KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി – കുളത്തൂർമൂഴി കർഷക സൗഹൃദ ലിങ്ക് റോഡ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി .

കാഞ്ഞിരപ്പള്ളി : ഗവ.ചീഫ് വിപ് എൻ.ജയരാജിന്റെ ഏറെനാളത്തെ കഠിന പരിശ്രമങ്ങൾക്ക് ഫലമായി. കാഞ്ഞിരപ്പള്ളി – കുളത്തൂർമൂഴി കർഷക സൗഹൃദ ലിങ്ക് റോഡ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി . ബുധനാഴ്ച പത്തരയ്ക്ക് മണ്ണാറക്കയം കവലയിൽ തുടക്കമിട്ട നിർമ്മാണ പ്രവർത്തങ്ങൾക്ക് കേരള റോഡ് ഫണ്ട് ബോർഡ് സീനിയർ എഞ്ചിനീയർ മീര പി എം .നിലവിളക്ക് കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു . ഈ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ നാഷണൽ ഹൈവേയും സ്റ്റേറ്റ് ഹൈവേയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലൂടെ യാത്ര വളരെ സുഗമമാകും..

കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംക്‌ഷനിൽ തുടങ്ങി വാളക്കയം മണിമല, താഴത്തുവടകര, വെള്ളാവൂർ വഴി കുളത്തൂർമൂഴിയിൽ എത്തുന്ന 24 കിലോമീറ്റർ റോഡിന്റെ 18.5 കിലോമീറ്റർ ഭാഗം നവീകരിക്കാനാണു പദ്ധതി. കാഞ്ഞിരപ്പള്ളി – മണിമല റോഡിന്റെ കാഞ്ഞിരപ്പള്ളി മുതൽ പഴയിടം മണ്ണനാനി വരെയുള്ള 7 കിലോമീറ്റർ ദൂരവും മണിമല മൂങ്ങാനി ജംക്‌ഷൻ മുതൽ കുളത്തൂർമൂഴി വരെയുള്ള 11.5 കിലോമീറ്റർ തീരദേശ റോഡുമാണ് നവീകരിക്കുന്നത്. പഴയിടം മുതൽ മണിമല വരെയുള്ള 5.5. കിലോമീറ്റർ ഭാഗം പുനലൂർ – മൂവാറ്റുപുഴ റോഡ് നിർമാണത്തിന്റെ ഭാഗമായി കെഎസ്‌ടിപി നവീകരിച്ചിട്ടുണ്ട്.

ഒരു കിലോമീറ്റർ ദൂരം റോഡ് നവീകരിക്കാൻ 3 കോടി രൂപയാണ് പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത്. 79.80 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചത്. 10 മീറ്റർ വീതിയിൽ നവീകരിക്കുന്ന റോഡിന്റെ 7.5 മീറ്റർ വീതിയിൽ ടാറിങ് നടത്തും. പ്രധാനപ്പെട്ട ജംക്ഷനുകളായ കുരിശുങ്കൽ, മൂങ്ങാനി, താഴത്തുവടകര, വെള്ളാവൂർ, കുളത്തൂർമൂഴി എന്നിവ നവീകരിക്കും. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണ ചുമതല.

error: Content is protected !!