KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സംവിധാനം ശ്രീകാന്ത് പങ്ങപ്പാട്ട് ; നായകൻ ഇന്ദ്രൻസ് ; “ഭൂതലം’ സിനിമ  വാൻകൂവർ രാജ്യാന്തര ചലച്ചി ത്രമേളയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ പ്രമുഖ എഴുത്തുകാരനും, അഭിനേതാവും, സംവിധായകനും, തിരക്കഥാകൃത്തും , ആർക്കിടെക്റ്റുമായ ശ്രീകാന്ത് പങ്ങപ്പാട്ട് ആദ്യമായി സംവിധാനം ചെയ്ത ഫീച്ചർ സിനിമ “ഭൂതലം’ ( Hidden Tremors ) വാൻകൂവർ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ ഫോക്കസ് വിഭാഗത്തിലെ ഏക മലയാളം ഫീച്ചർ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു.. മുൻപ് ശ്രീകാന്ത് പങ്ങപ്പാട്ട്  രചനയും സംവിധാനവും, അഭിനയവും നിർവഹിച്ച ” ദ് ഡയറക്ടർ” എന്ന ഷോർട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന സിനിമയുടെ പിന്നാമ്പുറങ്ങളിൽ ഒതുങ്ങി കഴിയേണ്ടി വരുന്ന യഥാർഥ കലാകാരന്റെ ജീവിതം തെളിവോടെ വരച്ചുകാട്ടിയ  ഷോർട് മൂവിയാണ് ” ദ് ഡയറക്ടർ”. ആ ചിത്രത്തിലെ ഏക അഭിനേതാവും സംവിധായകനായ ശ്രീകാന്ത് ആയിരുന്നു.

കാലാവസ്‌ഥാ വ്യതിയാനമാണു ഒന്നര മണിക്കൂർ  ദൈർഖ്യമുള്ള “ഭൂതലം’ സിനിമയുടെ   ഇതിവൃത്തം. കലാഭവൻ റഹ്‌മാൻ, അഡ്വ. എൻ.എസ്.താര, മൻരാജ്, ജോജൻ ,  ബാബു സെബാസ്റ്റ്യൻ, ജോസി കള്ളീക്കൽ  എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ആമർ ഫിലിം ഹൗസ് നിർമിച്ച ചിത്രത്തിൽ ദേശീയ പുരസ്കാര ജേതാവ് നിഖിൽ എസ്. പ്രവീണാണു ഡയറക്ടർ ഓഫ് ഫൊട്ടോഗഫി. ഒക്ടോബർ 2 മുതൽ 12 വരെ നടക്കുന്ന വാൻ കൂവർ രാജ്യാന്തര ചലച്ചിത്രമേളയിൽ 10, 11 തീയതികളിലാണു ഭൂതലത്തിന്റെ പ്രദർശനം നടക്കുന്നത് . വിവിധ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ശേഷം “ഭൂതലം’ സിനിമ തീയേറ്ററുകളിൽ പ്രദർശിപ്പിക്കും .

error: Content is protected !!