KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ലഹരി ഇല്ലാത്തൊരു ഭാവിക്കായി – കർമപദ്ധതിയുമായി ഗാന്ധിദർശൻ വേദി

പൊൻകുന്നം: സ്‌കൂളുകളിലും കോളേജുകളിലും ലഹരിക്കെതിരെ കർമപദ്ധതിയുമായി കേരളപ്രദേശ് ഗാന്ധിദർശൻവേദി ജില്ലാകമ്മിറ്റി. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടുമുതൽ 2026 ഒക്ടോബർ രണ്ടുവരെയാണ് പരിപാടി. ഈ കാലയളവിൽ സ്‌കൂളുകളിലും കോളേജുകളിലും സാമൂഹിക സംഘടനകളിലും വിവിധ മത്സരങ്ങൾ, പ്രഭാഷണങ്ങൾ, കലാപരിപാടികൾ, ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കും.

കുട്ടികളിൽ ലഹരി വസ്തുക്കളോടുള്ള അടിമത്തം തടയുക, നല്ല ശീലങ്ങൾ വളർത്തുക, മാനസികാരോഗ്യവും ശാരീരികാരോഗ്യവും സംരക്ഷിക്കാൻ പരിശീലിപ്പിക്കുക, സ്‌നേഹവും കാരുണ്യവും നിറഞ്ഞ അന്തരീക്ഷം വീട്ടിലും സ്‌കൂളിലും സൃഷ്ടിക്കുക, കായികം, വായന, കലാഭിരുചി, സാമൂഹികസേവനം എന്നിവ പ്രോത്സാഹിപ്പിക്കുക തുടങ്ങി വിവിധ പരിശീലനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.

യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടൂപ്പറമ്പിൽ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കെ.ഒ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. പി.ഐ.കൃഷ്ണൻകുട്ടി, സേവ്യർ മൂലകുന്ന്, ജയകുമാർ കുറിഞ്ഞിയിൽ, വർക്കി സ്‌കറിയ, ശ്യാംബാബു, വി.എസ്.ഷെഹിം, അർഷാദ് നജീബ്, അബു ചിറക്കടവ്, ഷെഫീഖ് പൊൻകുന്നം തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!