പൊൻകുന്നം പുതിയകാവിൽ ചൊല്ലിയാട്ടക്കളരി
പൊൻകുന്നം: പുതിയകാവ് ദേവസ്വത്തിന്റെ നാട്യമണ്ഡലം കഥകളി വിദ്യാലയത്തിൽ ഞായറാഴ്ച ചൊല്ലിയാട്ടക്കളരി നടത്തി. കഥകളി അഭ്യസിക്കുന്ന കുട്ടികൾക്കായാണ് കളരി നടത്തിയത്. എൻഎസ്എസ് നായകസഭാംഗം അഡ്വ.എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്തു. നാട്യമണ്ഡലം ഡയറക്ടർ മീനടം ഉണ്ണികൃഷ്ണൻ, പ്രധാന അധ്യാപകൻ കലാമണ്ഡലം ഭാഗ്യനാഥ്, സെക്രട്ടറി അഡ്വ.ജഗന്മയലാൽ, ദേവസ്വം സെക്രട്ടറി വി.ആർ.രാധാകൃഷ്ണ കൈമൾ, കെ.പി.മുകുന്ദൻ എന്നിവർ പങ്കെടുത്തു.
