കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം ; അപകടത്തിൽ നിയന്ത്രണം തെറ്റിയ ജീപ്പ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു .
കാഞ്ഞിരപ്പള്ളി : പൂതക്കുഴിയിൽ കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിയോടെ, മുണ്ടക്കയം ഭാഗത്ത് നിന്ന് വന്ന ജീപ്പും കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത് ഇടിയുടെ ആഘാതത്തിൽ ജീപ്പ് നിയന്ത്രണം വിട്ട് സമീപത്തുള്ള വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു.
വളവിൽ കാറ് റോങ്ങ് സൈഡിൽ ഓവർ ടേക്ക് ചെയ്തു കയറി വന്നതാണ് അപകടത്തിന് കാരണമെന്ന് സിസി ടിവി ദൃശ്യങ്ങളിൽ നിന്നും മനസിലാക്കാം . വാഹനത്തിൽ ഉണ്ടായിരുന്നവരെ കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
