KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടരവയസുകാരിയെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി

കാഞ്ഞിരപ്പള്ളി: മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരിയെ രക്ഷപ്പെടുത്തി കാഞ്ഞിരപ്പള്ളിയിലെ ഫയർഫോഴ്‌സ് സംഘം. ആനക്കല്ല് നരിവേലി തേനംമാക്കൽ ഫിറോസിന്റെ മകൾ ഇശലിനെയാണ് സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ പി.എ. നൗഫലിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ‌സ് സംഘം രക്ഷ പ്പെടുത്തിയത്.

കുട്ടി മുറിക്കുള്ളിൽ കയറി വാതിലടച്ചതോടെ വീട്ടുകാർ പോലീസിനെയാണ് ആദ്യം വിവരം അറിയിച്ചത്. പോലീസ് വിളിച്ചറിയിച്ചതോടെയാണ് ഫയർഫോഴ്സ് സംഘം വീട്ടിലെത്തിയത്. ഇവിടെയെത്തുമ്പോൾ വാതിലിന്റെ കുറ്റിയെടുക്കാനാവാതെ രണ്ടര വയസുകാരി മുറിക്കുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. കുട്ടിയെ ആശ്വസിപ്പിക്കാൻ ബന്ധുക്കളോടു പറഞ്ഞ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പെർകുസീവ് റെസ്ക്യൂ ടൂൾ ഉപയോഗിച്ച് ഇടിച്ച് വാതിൽ തുറക്കുകയും കുട്ടിയെ പുറത്തെത്തിക്കുകയുമായിരുന്നു. മുറിയുടെ ജനൽ തുറന്നു കിടന്നത് കുട്ടിയെ ആശ്വസി പ്പിക്കാൻ സഹായകരമായി.

നൗഫലിനൊപ്പം ഉദ്യോഗസ്ഥരായ ശരത് ലാൽ, അജ്‌മൽ അഷ്റഫ്, ഷെമീർ, ബിനു, അഖിൽ, അയ്യപ്പദാസ്, ജിഷ്ണു, സജി എന്നിവരും ഫയർഫോഴ്സ് സംഘത്തിൽ ഉണ്ടായിരുന്നു.

error: Content is protected !!