KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ അഡ്വ.പി എ ഷമീർ പ്രസിഡന്റാകും.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ്സിലെ അഡ്വ. പി. എ. ഷമീറിനെ പ്രസിഡന്റ്‌ സ്ഥാനാർഥിയാക്കുവാൻ യു.ഡി.എഫ്. തീരുമാനിച്ചു. ശനിയാഴ്ചയാണ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്. ഡിസിസി ജനറൽ സെക്രട്ടറിയായ അഡ്വ. പി. എ. ഷമീർ, മുൻ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് . കാഞ്ഞിരപ്പള്ളി കോടതിയിലെ അഭിഭാഷകനാണ് അദ്ദേഹം.

പതിനാറ് ഡിവിഷനുകളുള്ള കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ 13 അംഗങ്ങൾ ഒപ്പമുള്ളതിനാൽ വ്യക്തമായ വ്യക്തമായ ഭൂരിപക്ഷം യു ഡി എഫിനുണ്ട്.

error: Content is protected !!