ഇളങ്ങുളം സെന്റ് മേരീസ് പള്ളിയിൽ പരി.വ്യാകുലമാതാവിന്റെ ദർശനതിരുന്നാളിന് തുടക്കമായി
പൊൻകുന്നം : ഇളങ്ങുളം സെന്റ് മേരീസ് ദൈവാലയത്തിൽ പരിശുദ്ധ വ്യാകുലമാതാവിന്റെ ദർശനതിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി .
24 ന് രാത്രി 11.45 ന് വികാരി റവ.ഫാ.ഡാർവിൻ വാലുമണ്ണേലിന്റെ നേതൃത്വത്തിൽ കൊടിയേറ്റ് നടത്തി . ഡിസംബർ 28 നാണ് തിരുനാൾ സമാപനം . ഭക്തിനിർഭരമായ തിരുക്കർമ്മങ്ങൾ , വചനപ്രഘോഷണങ്ങൾ, 101 സ്വർണ്ണ കുരിശുമേന്തിയുള്ള ആഘോഷമായ പ്രദക്ഷിണം, ഏഴ് സെറ്റ് ബാന്റ് ട്രൂപ്പുകളും, ചെണ്ടമേളങ്ങളും ഒരുക്കുന്ന നാദ, താള വിസ്മയങ്ങൾ , 18 ഇടവക കൂട്ടായ്മകളുടെയും മറ്റും കലാപരിപാകൾ , 5000 പേർ പങ്കെടുക്കുന്ന പുഴുക്കു നേർച്ച, സ്നേഹവിരുന്ന് തുടങ്ങിയവയെല്ലാം ഈ വർഷത്തെ തിരുന്നാൾ ആഘോഷങ്ങളുടെ പ്രത്യേകതകളാണ് .
27 ന് രാവിലെ 6.15 ന് വി.കുർബാന, 10 ന് രോഗികൾക്കും വയോജനങ്ങൾക്കുമായി വി. കുർബാന. സന്ദേശം റവ.ഫാദർ വർഗ്ഗീസ് കണിയാംനടയ്ക്കൽ. ഉച്ച കഴിഞ്ഞ് 3 ന് ചെണ്ടമേളം, ബാന്റ് മേളം. 4 ന് വി.കുർബാന – റവ.ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ. 5.30 ന് പ്രസുദേന്തി വാഴ്ച, കുരിശടിചുറ്റി പ്രദക്ഷിണം. 6.30 ന് പുഴുക്കുനേർച്ച. രാത്രി 7.30 ന് കാഞ്ഞിരപ്പള്ളി അമലയുടെ നാടകം – ഒറ്റ.
28 ന് പുലർച്ച 5.20 നും, രാവിലെ 7നും വി.കുർബാന. 10 ന് ആഘോഷമായ വി. കുർബാന. സന്ദേശം – കർദ്ദിനാൾ ജോർജ് ആലഞ്ചേരിൽ. വൈകിട്ട് 4 ന് ആഘോഷമായ വി. കുർബാന – റവ. ഫാ. ജിബിൻ മാണാക്കുഴി സി.എം.ഐ. 5.45 ന് 101 പൊൻകുരിശുമായി പ്രദക്ഷിണം വടക്കേ പന്തലിലേയ്ക്കും കൂരാലി കുരിശു പള്ളിയിലേയ്ക്കും. രാത്രി 8 ന് തിരികെ പള്ളിയിലേയ്ക്ക് പ്രദക്ഷിണം.
