നിയന്ത്രണം വിട്ട കാർ വിശ്രമ കേന്ദ്രത്തിലേക്ക് ഇടിച്ച് കയറി.
എരുമേലി : ശബരിമല സീസണിൽ പോലീസുകാർക്ക് ട്രാഫിക് ഡ്യൂട്ടിയ്ക്കിടെ വിശ്രമത്തിനായി സ്ഥാപിച്ചിരുന്ന വിശ്രമ കേന്ദ്രത്തിലേക്ക് നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ചു കയറി . അപകടത്തിൽ ആർക്കും പരിക്കില്ല. എരുമേലി രാജാപടി ഭാഗത്ത് റോഡരികിൽ ഉള്ള വെയ്റ്റിംഗ് ഷെഡിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് അപകടം സംഭവിച്ചത്.
കാഞ്ഞിരപ്പള്ളി സ്വദേശികൾ സഞ്ചരിച്ച കാർ ആണ് ഡ്രൈവിങ്ങിലെ അശ്രദ്ധ മൂലം നിയന്ത്രണം തെറ്റി ഇടിച്ചതെന്ന് പോലിസ് പറഞ്ഞു. അപകടത്തില്‍ തകര്‍ന്ന വെയ്റ്റിംഗ് ഷെഡ് പുനർ നിർമിച്ചു നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തൊഴിലാളികൾ ഉൾപ്പടെ പകൽ സമയത്ത് ഒട്ടേറെ പേർ പതിവായി വെയ്റ്റിംഗ് ഷെഡിൽ ഇരിക്കാറുണ്ട്. അപകട സമയത്ത് വെയ്റ്റിംഗ് ഷെഡിൽ ആരും ഇല്ലാതിരുന്നത് മൂലം വൻ അപകടം ഒഴിവായി.
