KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എലിക്കുളം പഞ്ചായത്ത് ബജറ്റ് ;കാർഷിക മേഖലയുടെ ഉന്നതിയ്ക്കും ദാരിദ്ര ലഘുകരണത്തിനും മുൻതൂക്കം

കൂരാലി : എലിക്കുളം ഗ്രാമ പഞ്ചായത്തിൽ 26,54,05,996 രൂപ വരവും, 24,47,80,510 രൂപ ചിലവും, 2,06,25,486 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2026 – 27 വർഷത്തിലെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അവതരിപ്പിച്ചു. കാർഷിക മേഖലയുടെ ഉന്നതിയ്ക്കും ദാരിദ്ര ലഘുകരണത്തിനുമാണ് ജനപ്രിയ ബജറ്റിൽ മുൻതൂക്കം നൽകിയിട്ടുള്ളത്.

ഉദ്പാദന മേഖലയിൽ കൃഷി, മൃഗസംരക്ഷണം, ഡയറി ഉൾപ്പടെയുള്ള പദ്ധതികൾക്കായി 70,03,920 രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. ഭവന നിർമ്മാണത്തിന് 66,86,000 രൂപ, വനിതാ ക്ഷേമത്തിന് 27,59,340 രൂപയും, കുട്ടികൾ – ഭിന്നശേഷിക്കാർ എന്നിവർക്കായി 13,79,670 രൂപയും,
വയോജനങ്ങളുടെ പാലിയേറ്റീവ് പ്രവൃത്തികൾക്കായി 13,79,670 രൂപയും അനുവദിച്ചിട്ടുണ്ട്.

പട്ടിക വർഗ്ഗത്തിന് 10 ലക്ഷം, വിദ്യാഭ്യാസത്തിന് അഞ്ച് ലക്ഷവും, അതിദരിദ്രർക്ക് അഞ്ച് ലക്ഷവും, അംഗൻവാടിയ്ക്ക് 30 ലക്ഷം രൂപയും ബജറ്റിൽ വകകൊള്ളിച്ചിട്ടുണ്ട്.

പ്രസിഡന്റ് യമുന പ്രസാദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോഷി.കെ.ആന്റണി, ആൻസി ജയിംസ്, സൂര്യമോൾ , പഞ്ചായത്തംഗങ്ങളായ എം.എസ്.മനു , ജാൻസി ബേബി, ജിമ്മി കുഴിപ്പാലത്തറപ്പേൽ, സി.മനോജ്, വി.ഐ.അബ്ദുൽ കരീം, ശ്രീജ സരീഷ്, എം.കെ.സുജാത, ജിബിൻ എസ്. ജോൺ, തുളസി സാബു , സുജാത ദേവി, ജിഷ്ണു എസ്.നായർ , മറിയാമ്മ തച്ചിലേടത്ത്, പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ് , അസിസ്റ്റൻ്റ് സെക്രട്ടറി പി.പി.പ്രിൻസി, പ്ലാൻ ക്ലാർക്ക് യു.അനീഷ്, അക്കൗണ്ടന്റ് മോഹനൻ എ.ആർ. ടെക്നിക്കൽ അസിസ്റ്റന്റ് അനന്തു കുഞ്ഞുമോൻ , വിവിധ രാഷ്ടീയ കക്ഷി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

error: Content is protected !!