എൽ.ഡി.എഫ്. പൂഞ്ഞാർ മണ്ഡലത്തിലെ വികസന സന്ദേശ യാത്ര പുഞ്ചവയലില്‍ സമാപിക്കും.
കാഞ്ഞിരപ്പള്ളി : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നയിക്കുന്ന എൽ.ഡി.എഫ്. പൂഞ്ഞാർ നിയോജകമണ്ഡലം വികസന സന്ദേശയാത്ര ഞായറാഴ്ച പുഞ്ചവയലില്‍ സമാപിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിനു ഇടക്കുന്നത്തുനിന്നും ആരംഭിക്കുന്ന ജാഥ 4 ന് പാറത്തോട്, 4.30 ന് മുണ്ടക്കയം പുത്തന്‍ചന്ത എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ക്കുശേഷം 6.30 ന് പുഞ്ചവയലില്‍ സമാപിക്കും. സമ്മേളനം സി.പി. ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.എസ്. ബിജിമോള്‍ ഉദ്ഘാടനം ചെയ്യും.
മൂന്നാം ദിനമായ ശനിയാഴ്ച പനയ്ക്കച്ചിറ, കോരുത്തോട്, മുക്കൂട്ടുതറ, എരുമേലി, ചേനപ്പാടി എന്നീ മേഖലകളിലൂടെ സന്ദേശയാത്ര കടന്നുപോയി.. വിവിധ ഭാഗങ്ങളിൽ കെ രാജേഷ്, തങ്കമ്മ ജോർജുകുട്ടി, ഷമീം അഹമ്മദ് വി എൻ പീതാംബരൻ, പി കെ സുധിർ ,കെ സി ജോർജുകുട്ടി , വി ഐ അജി, ഷാനവാസ് പുത്തൻവീട് , അമ്പിളി സജീവ് ,വിനോദ് , കെ കെ ബേബി കണ്ടത്തിൽ ,സന്തോഷ് കുമാർ ,അജ്മൽ മലയിൽ ,ടി എസ് കൃഷ്ണകുമാർ ,ആർ ധർമകീർത്തി , സോമൻ തെരുവത്തിൽ ,ടി വി ഹർഷകുമാർ ,രാധാകൃഷ്ണൻ ,എന്നിവർ സംസാരിച്ചു. .പമ്പാവാലി , എരുമേലി ,മുക്കൂട്ടുതറ , മുട്ടപ്പള്ളി ചേനപ്പാടി പ്രദേശങ്ങളിൽ എത്തിയ എൽ.ഡി.എഫ് യാത്രയെ നാട് ആവേശത്തോടെ ഏറ്റെടുത്തു.
ജാഥാ വൈസ് ക്യാപ്റ്റന്‍ എം,.ജി. ശേഖരന്‍, ജാഥാ മാനേജര്‍ കെ. രാജേഷ്, അഡ്വ. സാജന്‍ കുന്നത്ത്, ജോയി ജോര്‍ജ്ജ്, സുനില്‍ പി.എസ്., ബിനോ ജോണ്‍ ചാലക്കുഴി, കെ.റ്റി. പ്രമദ്, രമാ മോഹന്‍, തങ്കമ്മ ജോര്‍ജ്ജുകുട്ടി, ഷമ്മാസ് ലത്തീഫ്, ജോര്‍ജ്ജുകുട്ടി ആഗസ്തി, അലന്‍ അഗസ്റ്റിന്‍, സോജന്‍ ആലക്കുളം, ജാന്‍സ് വയലിക്കുന്നേല്‍, അഡ്വ. അബേഷ് അലോഷ്യസ്, കുര്യാക്കോസ് പി.ജെ., ജോണിക്കുട്ടി മഠത്തിനകo ജോസ് പഴയതോട്ടം, റഫീഖ് പട്ടരുപറമ്പില്‍, ഉണ്ണിരാജ്, നിജാസ് എരുമേലി, റഷീദ് താന്നിമൂട്ടില്‍, ഫാസില്‍ പതാലില്‍, തോമസ് മാണി കുമ്പുക്കല്‍, പി.എം. സെബാസ്റ്റ്യന്‍, സണ്ണി വാവലാങ്കല്‍, സുരേഷ് സി.സി. എന്നീ എൽ ഡി എഫ് നേതാക്കളും വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
