KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവ് പഞ്ചായത്തിൽ 49.46 കോടി രൂപയുടെ ബജറ്റ്

പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിൽ 49.46 കോടി രൂപ വരവും 45.34 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ്പ്രസിഡന്റ് മോളിക്കുട്ടി തോമസ് അവതരിപ്പിച്ചു. പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ അധ്യക്ഷത വഹിച്ചു.

4.11 കോടി രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഭവനപദ്ധതിക്ക് 1.60 കോടി രൂപ വിനിയോഗിക്കും. കാർഷികമേഖലയ്ക്ക് 1.05 കോടി രൂപയും കുടിവെള്ളത്തിനായി 1.15 കോടി രൂപയും വിനിയോഗിക്കും. മൃഗസംരക്ഷണം, ക്ഷീരവികസനം-25 ലക്ഷം രൂപ, വനിതാ ശിശുക്ഷേമം- 55 ലക്ഷം രൂപ, അങ്കണവാടി, പോഷകാഹാരവിതരണം- 20 ലക്ഷം രൂപ, ആരോഗ്യമേഖല-50 ലക്ഷം രൂപ, ശുചിത്വം, മാലിന്യസംസ്‌കരണം-11 ലക്ഷം രൂപ, വിദ്യാഭ്യാസം, കല, സംസ്‌കാരം-20 ലക്ഷം രൂപ, യുവജനക്ഷേമം-10 ലക്ഷം രൂപ, ടൂറിസം-25 ലക്ഷം രൂപ എന്നിങ്ങനെയാണ് പ്രധാനപദ്ധതികൾക്ക് അനുവദിച്ചത്.

error: Content is protected !!