KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാറത്തോട് പഞ്ചായത്തിൽ 33.15 കോടിയുടെ ബജറ്റ്

പാറത്തോട് പഞ്ചായത്തിൽ 33.15 കോടി രൂപ ചെലവും, 36.94 കോടി രൂപ വരവും, 3.79 കോടി രൂപ നീക്കിയിരുപ്പ് പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. ഉൽപാദന മേഖലയിൽ 1.12 കോടി രൂപയും സേവന മേഖലയിൽ 8.07 കോടി രൂപയും പശ്ചാത്തല മേഖലയിൽ 13.89 കോടി രൂപയും പൊതുവിഭാഗത്തിൽ 10.59 കോടി രൂപയും പട്ടികജാതി വിഭാഗത്തിൽ 69.61 ലക്ഷവും പട്ടിക വർഗവിഭാഗത്തിൽ 17.85 ലക്ഷം രൂപയും വകയിരുത്തി.

മറ്റ് പദ്ധതികൾ :
പാറത്തോട് ഷോപ്പിങ് കോംപ്ലക്സ് പുതുക്കി നിർമിക്കുന്നതിന് : – 4.5 കോടി, 26-ാം മൈൽ കവലയിൽ ആധുനിക രീതിയിലുള്ള ടേക്ക് എ ബ്രേക്ക് പദ്ധതി- 50 ലക്ഷം, പട്ടികജാതി വിഭാഗത്തിന് വിദ്യാർഥികളുടെ സ്കോളർഷിപ്- 3.11 ലക്ഷം രൂപയും, ലാപ് ടോപ്പ് വിതരണത്തിനും പഠന ഉപകരണത്തിനുമായി 3 ലക്ഷം രൂപയും, വിദ്യാർഥികൾക്ക് പഠനമുറി നിർമാണത്തിന് 2 ലക്ഷം, അറ്റകുറ്റപ്പണിക്ക് 15 ലക്ഷം, ഭവനപദ്ധതിക്ക് 42.75 ലക്ഷം രൂപയും, വിവാഹ ധനസഹായത്തിന് 3.75 ലക്ഷം രൂപയും വകയിരുത്തി യിട്ടുണ്ട്. പഞ്ചായത്തിലെ വിവിധ റോഡുകളുടെയും നടപ്പാതകളുടെയും കലുങ്കുകളുടെയും നിർമാണത്തിനും, പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും, തെരുവ് വിളക്കുകൾ സ്‌ഥാപിക്കുന്നതിനും, പുനരുദ്ധാരണത്തിനും ആവശ്യമായ തുക നീക്കി വച്ചിട്ടുണ്ട്.

error: Content is protected !!