KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ: നൂറുമേനി തിളക്കത്തിൽ കാഞ്ഞിരപ്പള്ളി മേഖലയിലെ സ്‌കൂളുകൾ.

ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂൾ

സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിൻ നൂറു ശതമാനം വിജയം. 99.4 ശതമാനം മാർക്കോടെ ഷോൺ ജോജി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 99.2 ശതമാനം മാർക്കോടെ സാം സണ്ണി, ഗീഥിക ബോസ് എന്നിവർ രണ്ടാം സ്ഥാനവും 99 ശതമാനം മാർക്കോടെ ദേവനന്ദ ഷിൻസ് മൂന്നാം സ്ഥാനവും നേടി. ഇംഗ്ലീഷിൽ പത്തു കുട്ടികൾക്കും മാത്തമാറ്റിക് സിൻ നാലുപേർക്കും സയൻസിൻ ഒരാൾക്കും സോഷ്യൽ സയൻസിൻ എട്ടു പേർക്കും മലയാളത്തിൻ 17 വിദ്യാർഥികൾക്കും നൂറിൽ നൂറ് മാർക്കും ലഭിച്ചു. ഹിന്ദിക്ക് നാലു പേർക്ക് 99 മാർക്ക് നേടാൻ സാധിച്ചു. പരീക്ഷ എഴുതിയ 232 വിദ്യാർഥികളിൽ 187 പേർക്ക് ഡിസ്റ്റിംഗ്ഷനും 41 പേർക്ക് ഫസ്റ്റ് ക്ലാസും നാലു പേർക്ക് സെക്കൻഡ് ക്ലാസും ലഭിച്ചു. മികച്ച വിജയം നേടിയ വിദ്യാർഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും മാനേജ്മെന്റും പി ടിഎയും അഭിനന്ദിച്ചു.

കുന്നുംഭാഗം സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂൾ

സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിന് നൂറു ശതമാനം വിജയം. പത്താം ക്ലാസിലെ 78 കുട്ടികളിൽ 22 പേർക്ക് 90 ശതമാനത്തിനു മുകളിൽ മാർക്കും 29 പേർക്ക് ഡിസ്റ്റിംഗ്ഷനും മറ്റുള്ളവർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. സോഷ്യൽ സയൻസിന് നൂറ് മാർക്ക് വാങ്ങി ക്രിസ് ജോൺസൺ, മലയാളത്തിന് നൂറ് മാർക്ക് വാങ്ങി നേഹാ ജോൺസൺ, ഐറിൻ മേരി ടൈറ്റസ്, ഇസബെൽ ജോയ്‌സ്, അഹദ് അലി നാസർ, ജി‌ സോജി, ജിയന്ന സാറാ ജോഷി, ജോയൽ തോമസ്, പല്ലവി ജ്യോതിസ് എന്നിവർ സ്കുളിന് അഭിമാനമായി. തിളക്കമാർന്ന വിജയം കൈവരിച്ച കുട്ടികളെ മാനേജ്‌മെന്റും പിടിഎയും അഭിനന്ദിച്ചു.

വാഴൂർ ഏദൻ പബ്ലിക് സ്‌കൂൾ

ഏദൻ സ്‌കൂളിന് വീണ്ടും നൂറുമേനി വിജയം. പത്താം ക്ലാസ് പരീക്ഷ എഴുതിയ കുട്ടികളിൽ 94 ശതമാനം കുട്ടികളും ഡിസ്റ്റിംഗ്ഷനോടെയും മറ്റുള്ളവർ ഫസ്റ്റ് ക്ലാസോടെയും പാസായി. തുടർച്ചയായി മികച്ച വിജയം നേടുന്നതിന് സഹായിക്കുന്ന അധ്യാപകരെയും വിദ്യാർഥികളെയും പിടിഎ ഭാരവാഹികൾ അഭിനന്ദിച്ചു.

എരുമേലി നിർമല പബ്ലിക് സ്‌കൂൾ

നിർമല പബ്ലിക് സ്‌കൂളിന് നൂറു ശതമാനം വിജയം. 40 ശതമാനം വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 32 ശതമാനം വിദ്യാർഥി കൾ 80 ശതമാനത്തിന് മുകളിൽ മാർക്കും മറ്റെല്ലാ വിദ്യാർഥികളും 70 ശതമാനത്തിന് മുകളിലും മാർക്ക് നേടി.

കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക് സ്‌കൂൾ

ലിറ്റിൽ ഫ്ലവർ പബ്ലിക് സ്‌കൂളിന് നൂറു ശതമാനം വിജയം. പരീക്ഷയെഴുതിയ 102 കുട്ടികളിൽ 13 പേർ 90 ശതമാനവും 37 പേർ 80 ശതമാനവും 10 പേർ 75 ശതമാനവും 42 പേർ 60 ശതമാനവും മാർക്കു നേടി വിജയിച്ചു. ജറിൽ ജോസഫ് 96.4 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനവും ലയ മരിയ ജോജി 95.8 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനവും ബിന്യ സുനിൽ 95 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനവും നേടി. എട്ടു കുട്ടികൾക്ക് മലയാളത്തിനും രണ്ടു കുട്ടികൾക്കു സോഷ്യൽ സയൻസിനും മുഴുവൻ മാർക്കും ലഭിച്ചു. അഭിമാനകരമായ വിജയം കൈവരിച്ച കുട്ടികളെയും പരിശീലനം നൽകിയ അധ്യാപകരെയും സ്‌കൂൾ മാനേജർ ഫാ. ബിനു കിഴക്കേയിളത്തോട്ടം, പ്രിൻസിപ്പൽ ഫാ.ഡോ. സുരേഷ് മാടപ്പാട്ട്, പിടിഎ ഭാരവാഹികൾ എന്നിവർ അഭിനന്ദിച്ചു.

എലിവാലിക്കര സെന്റ്റ് മേരീസ് കോൺവെന്റ് സ്‌കൂൾ

സെന്റ് മേരീസ് കോൺവെന്റ് സ്കൂളിന് നൂറു ശതമാനം വിജയം. പി.എസ്. സുകൃത 500 ൽ 492 മാർക്ക് നേടി (98. 4 ശതമാനം). ശതമാനം). നിദ നിസാർ 95.4 ശ തമാനവും ആസിഫ നൗഷാദ് 94.8 ശതമാനവും നൗറിൻ ഫാത്തിമ 92.4 ശതമാനവും മാർക്ക് നേടി.

കോരുത്തോട് സെന്റ് ജോർജ് പബ്ലിക് സ്‌കൂൾ

തുടർച്ചയായ പത്താം വർഷവും നൂറു ശതമാനം വിജയം കരസ്ഥമാക്കി കോരുത്തോട് സെന്റ് ജോർജ് പബ്ലിക് സ്‌കൂൾ. പരീക്ഷയെഴുതിയ മുഴുവൻ കുട്ടികൾക്കും ഫസ്റ്റ് ക്ലാസ് മാർക്ക് കരസ്ഥമാക്കി. മികച്ച വിജയം നേടിയ വിദ്യാർഥികളെയും അ ധ്യാപകരെയും പ്രിൻസിപ്പൽ ഫാ. മനു കെ. മാത്യു അഭിനന്ദിച്ചു.

മുണ്ടക്കയം സെന്റ് ജോസഫ്‌സ് സെൻട്രൽ സ്കൂ‌ൾ

സെന്റ് ജോസഫ്‌സ് സെൻട്രൽ സ്‌കൂൾ വീണ്ടും നൂറു ശതമാനം വിജയം കരസ്ഥമാക്കി. 96.7 ശതമാനം മാർക്ക് കരസ്ഥമാക്കി അലീന സുസൻ ജേക്കബ് ഒന്നാം സ്ഥാനത്തെത്തി. ആകെ പരീക്ഷ എഴുതിയ 73 പേരിൽ 10 വിദ്യാർഥികൾ എ വൺ സ്കോ ർ നേടി. 36 പേർക്ക് ഡിസ്റ്റിംഗ്ഷനും 27 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ സ്‌കൂൾ മാനേജർ ഫാ. മത്തായി മണ്ണൂർ വടക്കേതിൽ, പ്രിൻസിപ്പൽ ഫാ. തോമ സ് നാലന്നടിയിൽ, അധ്യാപകർ എന്നിവർ അഭിനന്ദിച്ചു.

error: Content is protected !!