KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

‘മലയാളം പഠിക്കാം, വായനയെ വരവേൽക്കാം’

ചിറക്കടവ്: ഗ്രാമദീപം വായനശാലയിൽവായനക്കളരി തുടങ്ങി. ‘മലയാളം പഠിക്കാം, വായനയെ വരവേൽക്കാം’ എന്ന സന്ദേശം ഉയർത്തി ലൈബ്രറി കൗൺസിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന വായനക്കളരിയുടെ ഭാഗമായാണ് കളരി.

കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.പി.രവീന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. താലൂക്ക് കൗൺസിൽ അംഗം കെ.ടി.സുരേഷ്, ലൈബ്രറി സെക്രട്ടറി പി.എൻ.സോജൻ, വനിതാവേദി സെക്രട്ടറി കാതറീന ജോർജ്, ബി.സുജാത തുടങ്ങിയവർ പ്രസംഗിച്ചു.വിവിധ മൽസരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ആദ്യദിവസം നാടകക്കളരി നടന്നു. ഇന്റർ യൂണിവേഴ്‌സിറ്റിനാടക മത്സരങ്ങളിൽപുരസ്‌കാരങ്ങൾ നേടിയ പി.അശ്വിൻ കളരി നയിച്ചു. കുട്ടികൾക്കായി കഥ, കവിത ക്യാമ്പ്, പ്രസംഗ പരിശീലനം, ചിത്രരചന പരിശീലനം, പഠനയാത്ര തുടങ്ങി വിവിധ പരിപാടികൾ നടത്തും.

error: Content is protected !!