KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൂവപ്പള്ളി പൗരസമിതി ജനപ്രതിനിധികൾക്ക് ഊഷ്മള സ്വീകരണം നൽകി.

കൂവപ്പള്ളി പൗരസമിതിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എം.എൽ.എമാരുൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് ഊഷ്മള സ്വീകരണം നൽകി . കഴിഞ്ഞ 6 വർഷത്തിലധികമായി കൂവപ്പള്ളിയുടെ വികസനപ്രവർത്തനങ്ങളും, ജീവകാരുണ്യപ്രവർത്തനങ്ങളും നടത്തി വരുന്ന കൂട്ടായ്‌മയാണ് കൂവപ്പള്ളി പൗരസമിതി. കൂട്ടായ്‌മയുടെ കുടുബ സംഗമത്തോട് അനുബന്ധിച്ച്, പൗരസമിതി പ്രസിഡന്റ് ടോമി മജാസഫ് പന്തലാനിക്കലിന്റെ നേതൃത്വത്തിൽ, ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട പൂഞ്ഞാർ എം.എൽ.എ. അഡ്വ. എം.ജെ. സെബാസ്റ്റ്യൻ, കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ. റോണി കെ. ബേബി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.ഐ. ഷെമീർ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, ജില്ലാ പഞ്ചായത്തംഗം അഡ്വ. പി. ജീരാജ്, ബ്ലോക്ക് പഞ്ചായത്തംഗം ജോണിക്കുട്ടി മഠത്തിനകം, കൂവപ്പള്ളി പ്രദേശങ്ങളിലെ പഞ്ചായത്തംഗങ്ങളായ ജോസഫ് സെബാസ്റ്റ്യൻ കുറ്റുവേലിൽ, ഫിലോമിന റെജി, ബിജോജി പൊക്കാളശ്ശേരിൽ എന്നിവരെ ആദരിച്ചു.

error: Content is protected !!