സുഹൃത്തിന്റെ ശവസംസ്ക്കാര ചടങ്ങിൽ പങ്കെടുക്കവേ കുഴഞ്ഞ് വീണ് മരിച്ചു.
എരുമേലി: എരുമേലിയിൽ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. എരുമേലിയിൽ വർഷങ്ങളായി ടാക്സി വാഹനം ഓടിച്ചിരുന്ന കൂവപ്പള്ളി നരകംപടി സ്വദേശി വളവിനാൽ വീട്ടിൽ വി എൻ നവാസ് ( ഐസ് – 49 ) ആണ് മരിച്ചത് .
ഞായറാഴ്ച പുലർച്ചെ മരിച്ച എരുമേലി വയലപറമ്പ് പുതുപ്പറമ്പിൽ ചന്ദ്രബാബു (ബാബു ) വിന്റെ ശവസംസംസ്കാര
ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നവാസ് . ചന്ദ്രബാബുവിന്റെ ശവസംസ്കാര ചടങ്ങിന്റെ അവസാന ഭാഗം നടക്കുന്നതിനിടെ
നവാസ് റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു . ഉടനെ ഒപ്പം ഉണ്ടായിരുന്നവർ എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ. നെസി .
മക്കൾ: നിസാം , നെസീബ്, നിസ. കബറടക്കം തിങ്കളാഴ്ച മണങ്ങല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
