കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ “Excellence Award സംഘടിപ്പിച്ചു.
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ “Excellence Award സംഘടിപ്പിച്ചു.പഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്ന് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ പരിപാടിയുടെ ഭാഗമായി അനുമോദിച്ചു.
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന എക്സലൻസ് അവാർഡ് പ്രൊഫ.റോണി കെ.ബേബി എം. എൽ. എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല അധ്യക്ഷയായി. അഡ്വ. എം. ജെ സെബാസ്റ്റ്യൻ എം എൽ എ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി എ ഷമീർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്ന് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയാണ് പരിപാടിയുടെ ഭാഗമായി അനുമോദിച്ചത്.
ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. തോമസ് കുന്നപ്പള്ളി,അഡ്വ. പി. ജീരാജ് ,ആശാ ജോയി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്
അഡ്വ.സുനിൽ തേനംമാക്കൽ , സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ രഞ്ജു മോൾ രാജേന്ദ്രൻ, മനോജ് ജോസഫ്,കൊച്ചുറാണി തോമസ്
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ ആഗസ്‌തി,കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡൻറ് ബെന്നിച്ചൻ കുട്ടൻചിറയിൽ, ഓക്സിജൻ ഗ്രൂപ്പ് മാനേജിംഗ് പാർട്നർ ജിബിൻ തോമസ്, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

