ഫാ. ജോസഫ് ഒട്ടലാങ്കൽ നിര്യാതനായി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ.ജോസഫ് ഒട്ടലാങ്കൽ (62) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച്ച(ജൂൺ 23) ഉച്ചകഴിഞ്ഞ് 1.30-ന് സഹോദരൻ ബിജു ഒട്ടലാങ്കലിന്റെ ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്നുള്ള ശുശ്രൂഷകൾ 2.15-ന് പാലൂർക്കാവ് സെന്റ് ജോർജ് പള്ളിയിൽ നടത്തപ്പെടുന്നതുമാണ്.
ഇന്ന് (തിങ്കൾ, ജൂൺ 21) വൈകുന്നേരം 4.00 മണി മുതൽ ഭവനത്തിലെത്തി ആദരാഞ്ജലികളർപ്പിച്ച് പ്രാർത്ഥിക്കാവുന്നതാണ്.
ഒട്ടലാങ്കൽ പരേതരായ ദേവസ്യ – ബ്രിജീത്ത ദമ്പതികളുടെ മകനായ ഫാ.ജോസഫ് വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ വൈദികപരിശീലനം പൂർത്തിയാക്കി 1989 ഡിസംബർ 28-ന് ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ചു. കപ്പാട്, മേരികുളം, ചെമ്പനോലി, ഇടമൺ, മുറിഞ്ഞപുഴ, കൽത്തൊട്ടി,ആനവിലാസം, പാലപ്ര, ചിന്നാർ തുടങ്ങിയ ഇടവകകളിൽ ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി വിയാനി ഹോമിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. സഹോദരങ്ങൾ :സിസ്റ്റർ ഗ്രേയ്സ് എഫ് . എം. എ.(ഗുവഹത്തി), എത്സമ്മ ഇലഞ്ഞിമറ്റം( കൂട്ടിക്കൽ), സിസ്റ്റർ ട്രീസ മരിയ സി. എം. സി (ചെറുവള്ളിക്കുളം), ആൻസി പ്ലാപ്പള്ളിൽ( ഇടക്കുന്നം), ബിജു,പരേതനായ വിൽസൺ.
മാതാവ് ചെങ്ങളം കാരക്കാട്ട് കുടുംബാംഗമാണ്.

