വെള്ളാളസമാജം സ്‌കൂള്‍ നവതിയാഘോഷം സമാപിച്ചു.
ചിറക്കടവ് : വെള്ളാളസമാജം സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന നവതിയാഘോഷം സമാപിച്ചു. നവതി സ്മാരകമായി ആറുലക്ഷം രൂപാ ചെലവില്‍ പണി പൂര്‍ത്തികരിച്ച സ്‌കൂള്‍ കവാടം മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ടി.പി.രവീന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.എന്‍.രാജരത്‌നം അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം സുബിതാ ബിനോയ്, പ്രഥമാധ്യാപിക പി.എന്‍.സിജു, സുമേഷ് ശങ്കര്‍ പുഴയനാല്‍, പി. പി.രാജന്‍, ടി.പി.സോമന്‍പിള്ള, ബി.ശ്രീരാജ്, പി.എന്‍.സോജന്‍, ടി.പി.മോഹനന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.
