KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് കേരള സർക്കാരിൻറെ ലഹരി വിരുദ്ധ ക്യാമ്പയിൻ ആയ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വിവിധ ഡിപ്പാർട്ട്മെന്റുകളുടെ സഹകരണത്തോടെ കാഞ്ഞിരപ്പള്ളി പോലീസ് കൂട്ടയോട്ടവും ലഹരി വിരുദ്ധ പ്രതിജ്ഞയും പൊതുയോഗവും നടത്തി .
രാവിലെ 9:00 മണിക്ക് അക്കരപ്പള്ളി ഗ്രൗണ്ടിൽ വച്ച് കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ. റോണി കെ ബേബി കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.
കാഞ്ഞിരപ്പള്ളി, പാറത്തോട് ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളും പൊതുജനങ്ങൾ, സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ, എസ്‌.പി.സി /.എൻ.സി.സി. കേഡറ്റുകൾ, , എൻ.എസ്.എസ്. വോളണ്ടിയർമാർ, എസ്.പി.ജി. അംഗങ്ങൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ ഓട്ടോ-ടാക്സി ഡ്രൈവർമാർ, കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ, യുവജന ക്ലബ് അംഗങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ സാംസ്കാരിക-സാമുഹിക പ്രവർത്തകർ തുടങ്ങി ആയിരത്തോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

കൂട്ടയോട്ടം കാഞ്ഞിരപ്പള്ളി കത്തീഡ്രൽ മഹാ ജൂബിലി ഹാളിൽ സമാപിച്ച ശേഷം ഓപ്പറേഷൻ തൂഫാന്റെ പതാക പ്രൊഫ. റോണി കെ ബേബി എംഎൽഎ ഉയർത്തി. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി വിശാൽ ജോൺസൺ അധ്യക്ഷനായ പൊതുയോഗം കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ റോണി കെ, ബേബി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ സി. കെ. മനോജ് സ്വാഗതവും അഡ്വ. പി. എ. ഷെമീർ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), അഡ്വ. തോമസ് കുന്നപ്പള്ളി (ജില്ലാ പഞ്ചായത്ത് മെമ്പർ), വിശാൽ ജോൺസൺ(കാഞ്ഞിരപ്പള്ളി സബ് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ), സുനി ജോസഫ് പത്യാല( കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), സിനി ജിബു (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ റോഷ്ന അലികുഞ്ഞ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . സബ് ഇൻസ്പെക്ടർ സാജു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സബ് ഇൻസ്പെക്ടർ ഗോകുൽ ജി. കൃതജ്ഞത രേഖപ്പെടുത്തി. വിവിധ ഡിപ്പാർട്ട്മെന്റുകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു തുടർന്ന് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിലുള്ള വിവിധ സ്കൂളുകളുടെ ലഹരി വിരുദ്ധ നൃത്ത പരിപാടികൾ, ഫ്ലാഷ് മോബ്, മൈം എന്നിവ അവതരിപ്പിച്ചു

error: Content is protected !!