KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം: ജമാഅത്ത് കോഓർഡിനേഷൻ.

കാഞ്ഞിരപ്പള്ളി :ലഹരിക്കും മയക്കുമരുന്നിനുമെതിരെ കേരള സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തുഫാന്റെ പ്രവർത്തനങ്ങൾക്ക് കാഞ്ഞിരപ്പള്ളി മേഖലാ മഹല്ല് ജമാഅത്ത് കോഓർഡിനേഷൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

മേഖലയിലെ മുഴുവൻ ജമാ അത്തുകളും സർക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതിയുമായി സഹകരിക്കുമെന്നും അതിനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും ചെയർമാൻ പി.എം.അബ്ദുൽ സലാം, ജനറൽ സെക്രട്ടറി അനസ് മുഹമ്മദ് എന്നിവർ അറിയിച്ചു.

എസ്എസ്എൽസി പ്ലസ്സു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾ, ബിരുദ ബിരുദാനന്തര പരിക്ഷകളിൽ റാങ്ക് നേടിയവർ, ഡോക്ടറേറ്റ് കരസ്ഥമാക്കിയവർ, ഖുർ ആൻ മനഃപാഠമാക്കിയവർ എന്നിവരെ അനുമോദിക്കാനും യോഗം തീരുമാനിച്ചു.

ചെയർമാൻ പി.എം.അബ്ദുൽ സലാമിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി അനസ് മുഹമ്മദ്, അബ്ദുൽ കലാം ഹാരിഫ്, ടി.ഇ. നാസറുദ്ദീൻ, എൻ.എ.വഹാബ്, മുഹമ്മദ് നയാസ്, ടി.എസ്.റഷീ ദ്, വി.ടി. അയൂബ് ഖാൻ, ടി.ഇ.സി ദ്ദിഖ്, അബ്ദുൽ കരീം എരുമേലി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!