കർഷകസംഘം കരാർ കത്തിച്ച് പ്രതിഷേധിച്ചു.
പൊൻകുന്നം: കാർഷിക മേഖലയെ തകർക്കുന്ന ഇന്ത്യ-അമേരിക്ക വ്യാപാര കരാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘം പൊൻകുന്നത്ത് പ്രകടനവും പ്രതിഷേധയോഗവും നടത്തി. കരാറിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു.
കർഷകസംഘം വാഴൂർ ഏരിയ കമ്മിറ്റി നടത്തിയ സമരം ഏരിയ പ്രസിഡന്റ് ബെജു കെ.ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഏരിയ ട്രഷറർ സി.മനോജ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ജേക്കബ് മാത്യു, ഒ.എം.അബ്ദുൾ കരീം, ബേസിൽ വർഗീസ്, കെ.കെ.സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി കരാറിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.

