പി പി റോഡിൽ കൂരാലിയിൽ വാഹനാപകടം ; മൂന്ന് പേർക്ക് പരുക്ക്
കൂരാലി : പാലാ-പൊൻകുന്നം റോഡിൽ കൂരാലിയിൽ കാർ അപകടം. മൂന്ന് പേർക്ക് പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല. കൂരാലി കവലയിൽ വ്യാഴാഴ്ച പുലർച്ചെ കാർ റോഡരികിലെ പറപ്പള്ളിത്താഴത്ത് രാജുവിന്റെ കടയുടെ ഭിത്തിയിലിടിച്ചാണ് നിന്നത്. ചുങ്കപ്പാറ സ്വദേശികളായ സി.എസ്.ലൈലാബീഗം (67), മൊയ്തീൻ(79), ഡ്രൈവർ കെ.കെ.ഷാജിമോൻ(44) എന്നിവർക്ക് പരിക്കേറ്റു. ഇവരെ പാലാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയുടെ ഭിത്തിക്ക് കേടുപാടുണ്ട്.

