KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോൺഗ്രസ്‌ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

കാഞ്ഞിരപ്പള്ളി : നീറ്റ് പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് സമാധാനപരമായി സമരം ചെയ്ത രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കോൺഗ്രസിന്റെ മറ്റ് നേതാക്കളെയും ക്രൂരമായി മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിൽ കോൺഗ്രസ്‌ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ്‌ ബിജു പത്യാല അധ്യക്ഷത വഹിച്ചു. അബ്ദുൽ ഫത്താഹ് ഉദ്ഘാടനം നടത്തി പഞ്ചായത്ത് പ്രസിഡൻറ് സുനി പത്യാല മുഖ്യ പ്രഭാഷണം നടത്തി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ . സിനി ജിബു, അൻവർ പുളിമൂട്ടിൽ, ഫാസിലി കോട്ടവാതുക്കൽ, നായിഫ് ഫൈസി, ഷിനാസ് കിഴക്കയിൽ, സിബു ദേവസ്യ, അഫ്സൽ കളരിക്കൽ, സൈദ്. എം. താജു, ഷാജി ഈസാ, ഹബീബ് ചാലക്കുടി, ഫൈസൽ, ആമീൻ നജീബ്, ജൈസൽ ജലാൽ, സബിത, രഞ്ജു, ബിനു കുന്നുംപ്പുറം എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.

error: Content is protected !!