KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അമൽജ്യോതിബിസിനസ്സ്കൂൾഉന്നതവിദ്യാഭാസവകുപ്പ്മന്ത്രിറോജിഎംജോൺനാടിനുസമർപ്പിച്ചു.

കാഞ്ഞിരപ്പള്ളി: കേരളത്തെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു. അമൽ ജ്യോതി കോളേജ് ഓഫ് എൻ‌ഞ്ചിനിയറിങ്ങ് സിൽവർ ജൂബിലി വർഷത്തിൽ ആരംഭിച്ച അമൽ ജ്യോതി ബിസിനസ് സ്കൂളിന്റെ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.  മാറുന്ന തൊഴിൽ സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് പുതിയ കോഴ്സുകൾ ഒരുക്കി വിദ്യാർത്ഥികളെ സജ്ജരാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തൊഴിൽ സംരംഭങ്ങളും ഉണ്ടാകണം. വ്യവസായവും വിദ്യാഭ്യാസവും ഏകോപിപ്പിച്ച് പോയെങ്കിൽ മാത്രമെ തൊഴിൽ ഇല്ലാത്ത പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുകയുള്ളു. കേരളത്തെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയെന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. വിദ്യാർത്ഥികൾ ആഗ്രഹിക്കുന്ന തൊഴിൽ അവസരങ്ങൾ ഇവിടെ ലഭിക്കുന്നില്ല.  കേരളത്തിന്റെ ഏറ്റവും കൂടുതൽ പൊട്ടൻഷ്യൽ ഉള്ള മേഖല വിദ്യാഭ്യാസ മേഖലയാണന്നും അദ്ദേഹം പറഞ്ഞു. രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലൽ അധ്യക്ഷത വഹിച്ചു. റോണി കെ. ബേബി എം.എൽ. എ., പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, കോളേജ് ഗവേണിങ് ബോഡി ചെയർമാൻ റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ,  ഡയറക്ടർ  ഫാ. ഡോ. റോയ് അബ്രഹാം പഴേപറമ്പിലൽ, അമൽ ജ്യോതി ബിസിനസ് സ്കൂൾ ഡയറക്ടർ ഡോ. തോമസ് ജോസഫ് എന്നിവർ പ്രസംഗിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനേജ്മെന്റ് വിദ്യാഭ്യാസം ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന അമൽ ജ്യോതി ബിസിനസ് സ്കൂളിൽ ഐഐഎം, ഐഐറ്റി ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപന-ഗവേഷണ രംഗത്ത് ദീർഘകാല പ്രവർത്തനപരിചയമുള്ള അധ്യാപകരുടെ നേതൃത്വത്തിലാണ് പഠന പരിശീലന പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.ഹാർവാർഡ് ബിസിനസ് സ്കൂളിന്റെ ക്ലാസ്റൂമിന്റെ മാതൃകയിൽ രൂപകൽപ്പന ചെയ്ത ഹെമിസൈക്കിൾ ക്ലാസ്റൂമുകൾ വിദ്യാർത്ഥികൾക്ക് സംവാദാത്മക പഠനം, വിമർശനാത്മക ചിന്ത, പ്രശ്നപരിഹാരശേഷി, നേതൃത്വപാടവം എന്നിവ വികസിപ്പിക്കാൻ അനുയോജ്യമായ പഠനാന്തരീക്ഷം ഒരുക്കുന്നു.പ്രൊഫ. എൻ. എം. അഗർവാൾ (ഐ ഐ എം അഹമ്മദ്ബാദ് ), ഡോ. രാജീവ് ഗൗഡ  വാർത്തൺ സ്കൂൾ (The Wharton School), തോമസ് കുരുവിള (എം.ഡി എഡിഎൽ)  തുടങ്ങിയവരാണ്    പ്രോഗ്രാമിന്റെ ആദ്യ സെമെസ്റ്ററിൽ  ക്ലാസ്സ്കൾക്ക് നേതൃത്ത്വം നൽകുന്നത്.

error: Content is protected !!