KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിലെ ആദ്യത്തെ അൾട്രാ ഫാസ്റ്റ് ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു : മന്ത്രി റോജി എം. ജോൺ പദ്ധതിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.

കാഞ്ഞിരപ്പള്ളി : ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി തൊണ്ണൂറു കിലോവാട്ട് ശക്തിയുള്ള അൾട്രാ ഫാസ്റ്റ് ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി ക്യാംപസിൽ പ്രവർത്തനം ആരംഭിച്ചു. ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ  ഉദ്ഘാടന ചടങ്ങിൽ  അധ്യക്ഷനായി. ആശുപത്രി ക്യാംപസിൽ നടന്ന ചടങ്ങിൽ  മന്ത്രി റോജി എം. ജോൺ പദ്ധതിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.  മേരീക്വീൻസ് സിംഫണി റെസ്റ്റോറെന്റിനോട് ചേർന്നുള്ള കാർ പാർക്കിംഗ് ഏരിയയിൽ സ്ഥാപിച്ചിരിക്കുന്ന ചാർജിങ് സ്റ്റേഷനിൽ ഒരേ സമയം രണ്ടു വാഹനങ്ങൾക്ക് ചാർജിങ് സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. സിറിൾ തളിയൻ  പറഞ്ഞു. ആശുപത്രി സന്ദർശകർക്ക് മാത്രമല്ല പൊതുജനങ്ങൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം.

 സെബാസ്റ്റ്യൻ എം. ജെ എം എൽ എ , പാറത്തോട്   പഞ്ചായത്ത് പ്രസിഡണ്ട് അന്നമ്മ വർഗീസ്, വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട് , വാർഡ് മെമ്പർ രേണുക സാബു, സി.എം.ഐ സെന്റ് ജോസഫ് പ്രവിശ്യയുടെ വിദ്യാഭാസ കൗൺസിലർ ഫാ. ബാസ്റ്റിൻ മംഗലാത്ത് , ആശുപത്രി ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് , ഫാ. ടിസൺ കോച്ചേരിൽ എന്നിവർ പങ്കെടുത്തു.

error: Content is protected !!