KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇടിച്ചിട്ട് നിർത്താതെ പോയ കാർ പിടിച്ചു : തെളിവായത് സിസി ക്യാമറ.

എരുമേലി : ടൗണിലെ പേട്ടക്കവലയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹിയുടെ കടയിലെ ലൈറ്റ് ബോർഡ് ഇളകി കിടക്കുന്നത് കണ്ട് വ്യാപാരി സി സി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രാത്രിയിൽ വൈദ്യുതി പോസ്റ്റിൽ വാഹനം ഇടിച്ചതാണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് സംഭവം. ഇടിച്ച ശേഷം കാർ നിർത്താതെ പോയതും ദൃശ്യങ്ങളിലുണ്ടായിരുന്നു.

വിവരം പോലീസിന് കൈമാറിയതോടെ കാറിന്റെ രജിസ്ട്രേഷൻ നമ്പർ പ്രകാരം അന്വേഷണം നടത്തി കാർ ഉടമയെ പോലിസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി. ഡ്രൈവിങ്ങിൽ ഉറക്കം വന്നപ്പോൾ അബദ്ധത്തിൽ വാഹനം നിയന്ത്രണം തെറ്റി ഇടിച്ചതാണെന്ന് കാർ ഉടമ അറിയിച്ചു. നഷ്ട പരിഹാരം അടക്കം നിയമ നടപടികൾ സ്വീകരിച്ചെന്ന് പോലിസ് അറിയിച്ചു. കാർ ഇടിച്ച് വൈദ്യുതി പോസ്റ്റിനും കടയിലെ ബോർഡിനും കേടുപാടുകൾ സംഭവിച്ചിരുന്നു.

error: Content is protected !!